കോഴിക്കോട് : എസ്. എഫ്.ഐയുടെ പ്രതിഷേധം അവഗണിച്ച് കനത്ത സുരക്ഷാ കവചത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസി...
കോഴിക്കോട് : എസ്. എഫ്.ഐയുടെ പ്രതിഷേധം അവഗണിച്ച് കനത്ത സുരക്ഷാ കവചത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍.
എവിടെയാണ് പ്രതിഷേധമെന്ന് തനിക്ക് അറിയില്ലെന്നും, താന്‍ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.
അതേസമയം, പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ കയറി.
എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണ്ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് സുരക്ഷയ്ക്കിടയിലും സര്‍വ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ്.എഫ്.ഐ വൈകിട്ട് കറുത്ത ബാനറുയര്‍ത്തി. 'സംഘി ഗവര്‍ണ്ണര്‍ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയര്‍ത്തിയത്.
യൂണിവേഴ്‌സിററിയുടെ കവാടത്തിന് പുറത്ത്എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്.
COMMENTS