Gold price increasing day by day
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. 46,200 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ നിരക്ക്. ഗ്രാമിന് 5775 രൂപയാണ്. പവന് 280 രൂപയുടെയും ഗ്രാമിന് 35 രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്.
രാജ്യാന്തര വിപണിയില്‍ യുഎസ് ഫെഡ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നുള്ള പ്രഖ്യാപനമാണ് നിലവിലെ വിലവര്‍ദ്ധനവിന് കാരണമായി കണക്കാക്കുന്നത്. അതേസമയം ഡിസംബര്‍ നാലിലെ വില വര്‍ദ്ധനവാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 47,080 രൂപയായിരുന്നു ഡിസംബര്‍ നാലിലെ ഉയര്‍ന്ന സ്വര്‍ണ്ണ വില.
Keywords: Gold rate, Today, Increase
COMMENTS