തിരുവനന്തപുരം : നവകേരള സദസ് നടന്ന 44 ദിവസവും കേരളത്തിന്റെ തെരുവുകളില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യ...
തിരുവനന്തപുരം : നവകേരള സദസ് നടന്ന 44 ദിവസവും കേരളത്തിന്റെ തെരുവുകളില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനുള്ള തീരുമാനം പ്രതിപക്ഷ സമരങ്ങളോട് ഒരു മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും വലിയ പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കാപ്പ പ്രകാരം ജയിലില്‍ അടക്കേണ്ടവനാണ് മുഖ്യമന്ത്രിക്ക് കാവല്‍ പോകുന്നത്. മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുത്. കാരണം നിഴലിനെ പോലും പേടിയാണ്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കടന്നാക്രമിച്ച് സതീശന് പറഞ്ഞു.
ജനങ്ങളുടെ സാമാന്യ യുക്തിയെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. സമരങ്ങളോടുളള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനും നിയമ വിരുദ്ധമായി കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനുമൊക്കെയാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്. സമരങ്ങളിലൂടെ വളര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണ് ഇപ്പോള്‍ സമരങ്ങളോട് അസഹിഷ്ണുതയും വെറുപ്പും കാട്ടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരിഹാസമാണിത്.
പോലീസ് ഉദ്യോഗസ്ഥനോട് കക്കൂസ് കഴുകാന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ അത് നോക്കി നിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ട് പോയ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. അയാള്‍ക്ക് കൂടി ഒരു ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കണം. ചാലക്കുടിയില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ പോലീസ് ജീപ്പ് തകര്‍ത്തപ്പോള്‍ അത് നോക്കി നിന്ന ഉദ്യോഗസ്ഥരും ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹരാണ്. നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. കേരളീയത്തില്‍ കള്ള പിരിവ് നടത്തിയ ഉദ്യോഗസ്ഥന് ട്രോഫിയെന്നും സതീശന് പരിഹസിച്ചു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന വര്‍ഷമാണ് കടന്നു പോകുന്നത്. മണിപ്പൂരില്‍ 254 പള്ളികളാണ് സംഘപരിവാര്‍ കത്തിച്ചത്. സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് സംഘപരിവാര്‍ സംഘടനകള്‍. രാജ്യവ്യാപകമായി ക്രൈസ്തവരെ വേട്ടയാടുന്നവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് അത് കൃത്യമായി ബോധ്യപ്പെടും.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവര്‍ ഇപ്പോള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്രയെന്നും അദ്ദേഹം വിമര്‍ശിച്ചു.
COMMENTS