ഗാസ സിറ്റി : സെന്‍ട്രല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്...
ഗാസ സിറ്റി : സെന്‍ട്രല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്ര പറയുന്നതനുസരിച്ച് അല്‍-മഗാസി ക്യാമ്പിലെ വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ക്യാമ്പില്‍ ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സംഭവം ഒരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ ഗാസാ മുനമ്പിലെ ജബാലിയ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഒറ്റരാത്രികൊണ്ട് ബോംബാക്രമണം നടത്തിയതായി താമസക്കാരും ഫലസ്തീന്‍ മാധ്യമങ്ങളും പറഞ്ഞതിന് പിന്നാലെയാണ് പുതിയ ആക്രമണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 166 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും പലസ്തീനികളുടെ ആകെ മരണസംഖ്യ 20,424 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Key words: Gaza, Israel, War
COMMENTS