K.Chandrasekhar Rao hospitalised
ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് വീണ് ഇടുപ്പെല്ലിന് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
2014 ല്‍ തെലങ്കാന സംസ്ഥാനം രൂപപ്പെട്ടതുമുതല്‍ കെ.ചന്ദ്രശേഖര റാവു ആയിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അടുത്തു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ആര്‍ എസ്സിനെ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസത്തോളമായി വസതിയില്‍ വച്ച് പ്രവര്‍ത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരികയായിരുന്നു.
Keywords: K.Chandrasekhar Rao,Hospitalised,
COMMENTS