തൃശൂര്‍: മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന...
തൃശൂര്‍: മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്.
ഒരു അഭിഭാഷകന്‍ കൂടിയായ കെ.പി. വിശ്വനാഥന്‍ കുന്നംകുളം, കൊടകര മണ്ഡലങ്ങളില്‍ നിന്നും 6 തവണ എംഎല്‍എ ആയിട്ടുണ്ട് 1991- 94, 2004 - 2005 എന്നിങ്ങനെ 2 തവണ വനം മന്ത്രിയായിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം താലൂക്കില്‍ കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.
COMMENTS