ചെന്നൈ: അന്തരിച്ച നടന്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങവേ വിജയ്ക്ക് നേരെ ജനക്കൂട്ടത്തില്‍ നിന്ന് ചെരുപ്പേറ്. വാഹനത്തില്‍ കയറാന്...
ചെന്നൈ: അന്തരിച്ച നടന്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങവേ വിജയ്ക്ക് നേരെ ജനക്കൂട്ടത്തില്‍ നിന്ന് ചെരുപ്പേറ്. വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.
വിജയകാന്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നിരിക്കുന്നത്. വിഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
Key words: Footwear, Thrown, Actor Vijay
COMMENTS