ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന...
ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില ഗുരുതരമാണെന്നുമുള്ള വാര്‍ത്തകള്‍ ഇന്നലെ മുതലാണ് പ്രചരിച്ചു തുടങ്ങിയത്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ദാവൂദിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്റലിജന്‍സ് വൃത്തങ്ങള്‍.
അതേസമയം, ദാവൂദ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ തെറ്റാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ പറഞ്ഞു. മരണം സംബന്ധിച്ച കിംവദന്തികള്‍ അടിസ്ഥാനരഹിതമാണെന്നും ഈയടുത്ത് പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിനെ കണ്ടതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
ദാവൂദ് '100 ശതമാനം' ഫിറ്റാണെന്ന് ഷക്കീല്‍ പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതിയില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
Key words: Dawood, Chotta shakil
COMMENTS