ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ഇന്ന്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്,...
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ഇന്ന്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നു വരിക. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.
2018ല്‍ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും അധികാരത്തിലെത്താന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമോ ബിജെപി അധികാരം നിലനിര്‍ത്തുമോ എന്നതാണ് മധ്യപ്രദേശ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. 230 അംഗ നിയമസഭയില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
200 അംഗ നിയമസഭയില്‍ 101 അംഗങ്ങളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താന്‍ ആവശ്യമുള്ളത്. അധികാരം നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പടലപിണക്കം മുതലെടുത്ത് അധികാരത്തിലെത്താമെന്നാണ് ബിജെപി പറയുന്നത്.
90 സീറ്റുകളുള്ള ഛത്തീസ്ഗഡില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഇത്തവണ ബിജെപി നിലമെച്ചപ്പെടുത്തുമെങ്കിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ എല്ലാം പറയുന്നത്.
ഡിസംബര്‍ ഒന്‍പതിന് തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി പോളിങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70 സീറ്റുകള്‍ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിആര്‍എസ് നേതാവ് കെടി രാമറാവു മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപി 13 സീറ്റുകള്‍ വരെ നേടുമെന്നാണ് ജന്‍ കി ബാത് എന്ന എക്സിറ്റ് പോള്‍ പറയുന്നത്.
Key words: Election, Result, India
COMMENTS