ഗാസസിറ്റി : ഹമാസ് പ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രായേല്‍ പോരാട്ടത്തില്‍ 24 മണിക്കൂറിനുള്ളില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നലെ രാത...
ഗാസസിറ്റി : ഹമാസ് പ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രായേല്‍ പോരാട്ടത്തില്‍ 24 മണിക്കൂറിനുള്ളില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്നലെ രാത്രി ഗാസ മുനമ്പില്‍ ഖാന്‍ യൂനിസിന് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പും വ്യോമാക്രമണവും അതിരൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍.
മധ്യ ഗാസ മുനമ്പിലെ നുസെറാത്ത് ക്യാമ്പില്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയതായി ആരോഗ്യ പ്രവര്‍ത്തകരും ഫലസ്തീന്‍ പത്രപ്രവര്‍ത്തകരും പറഞ്ഞു.
ഡിസംബറിന്റെ തുടക്കത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രധാന തെക്കന്‍ നഗരത്തിലേക്കുള്ള കൂടുതല്‍ മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിനായി ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്.
ഹമാസ് കമാന്‍ഡ് സെന്ററുകളിലും ആയുധ ഡിപ്പോകളിലും സൈന്യം എത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ വീടുകളുടെ ബേസ്മെന്റിലെ ഒരു തുരങ്ക സമുച്ചയം തകര്‍ത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Key words: Gaza,War
COMMENTS