Fight master Jolly Bastian passed away
ആലപ്പുഴ: സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോളി ബാസ്റ്റിന്‍ ക്രിസ്തുമസിനോടനുബന്ധിച്ച് സ്വദേശമായ ആലപ്പുഴയിലെത്തിയതായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ബംഗളൂരുവില്‍ നടക്കും.
ബൈക്ക് സ്റ്റണ്ടിലൂടെ സിനിമയിലെത്തിയ ജോളി ബാസ്റ്റിന്‍ നിരവധി ഭാഷകളില്‍ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കന്നടയായിരുന്നു പ്രധാന തട്ടകം.
മലയാളത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ്, അയാളും ഞാനും തമ്മില്‍, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി, കന്നട തുടങ്ങി വിവിധ ഭാഷകളിലായി 400 ല്‍പരം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ഓര്‍ക്കസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകന്‍ കൂടിയാണ്. ഒരു കന്നട റൊമാന്റിക് ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.
Keywords: Jolly Bastian, Fight master, Alappuzha, Heart attack
COMMENTS