സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്' ഡിസംബര്‍ 15 മുത...
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്' ഡിസംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും.
'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ശശി, വിജയ്കുമാര്‍, അബ്ബാസ് എ. റഹ്മത് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആദിത്യ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. ശക്തി ഫിലിം ഫാക്ടറി തെന്നിന്ത്യ ഒട്ടാകെ വിതരണം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
Key words: Fight Club, Movie
COMMENTS