E.D again questioning CPM leader M.M Varghese
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് വീണ്ടും ഇ.ഡിക്കു മുന്നില്‍. രണ്ടാം തവണയാണ് എം.എം വര്‍ഗീസ് ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നത്.
നവംബര്‍ 25 ന് ആദ്യ തവണ ഹാജരായപ്പോള്‍ ഡിസംബര്‍ ഒന്നിന് ഹാജരാകണമെന്നും രേഖകളെല്ലാം ഹാജരാകണമെന്നും ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നു.
സഹകരണ ബാങ്കില്‍ ബെനാമി ലോണ്‍ അനുവദിക്കാന്‍ സി.പി.എം കമ്മറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങള്‍ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യംചെയ്യല്‍.
Keywords: ED, CPM, M.M Varghese, Again, Questioning
COMMENTS