തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ആളിക്കത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോണ്‍ഗ്രസ് പ്...
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ആളിക്കത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്.
നവകേരള യാത്ര തിരുവനന്തപുരം ജില്ലയില്‍ പുരോഗമിക്കുന്നതിനിടെ, കാട്ടാക്കടയില്‍വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Key Words: Navakerala Sadas, Pinarayi Vijayan, Accident
COMMENTS