ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശത്തും അതി ശൈത്യം തുടങ്ങി. വായു മലിനീകരണം രൂക്ഷമായതിനൊപ്പം ശൈത്യവും കൂടി എത്തിയതോടെ ജന...
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശത്തും അതി ശൈത്യം തുടങ്ങി. വായു മലിനീകരണം രൂക്ഷമായതിനൊപ്പം ശൈത്യവും കൂടി എത്തിയതോടെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. പുലര്‍ക്കാലങ്ങളിലാണ് കൂടുതല്‍ പ്രതിസന്ധി. കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് വിമാനത്തിന്റെ ലാന്‍ഡിംഗും പറന്നുയരുന്നതിനും വലിയ ഭീഷണിയാണ് മുഴക്കുന്നത്. കനത്ത മൂടല്‍ മഞ്ഞുകാരണം ഇന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ 30 ഓളം വിമാനങ്ങള്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു.
രാവിലെ 8.30നും 10നും ഇടയില്‍ വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും ഓരോ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗാസിയാബാദിലെ ഡല്‍ഹി-മീററ്റ് ഹൈവേയില്‍ 200 മുതല്‍ 300 മീറ്റര്‍ വരെ ദൃശ്യപരത കുറവായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കികൊണ്ട് ഹൈവേയിലെ വിവിധയിടങ്ങളില്‍ ഫോഗ് അലര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിലും പട്യാലയിലും ദൃശ്യപരത പൂജ്യത്തില്‍ രേഖപ്പെടുത്തി.
വായു മലിനീകരണം മൂലം ബിഎസ്- 3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ നാലു ചക്രവാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമുണ്ട്.
Key words: Delhi Fog, Air Pollution
COMMENTS