Dr.Shahna suicide case
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഡോ.റുവൈസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. റുവൈസ് ഈ മാസം 20 മുതല്‍ കസ്റ്റഡിയിലായതിനാലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ റുവൈസിന്റെ പിതാവിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. റുവൈസിനെതിരെ വ്യക്തമായ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി വിദ്യാര്‍ത്ഥിയാണെന്ന ഒറ്റ കാരണം കൊണ്ട് ഭാവി നശിപ്പിക്കാന്‍ പാടില്ലെന്നതുകൊണ്ടാണ് ജാമ്യമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.
Keywords: High court, Dr.Shahna suicide case, Bail, Ruwais
COMMENTS