വാഷിംഗ്ടണ്‍ : സൗദി അറേബ്യയില്‍നിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യന്‍ തീരത്ത് ഡ്രോണ്‍ ആക്രമണമുണ്ടായ സംഭവത്തില്‍ നിര്‍ണ്ണായക വി...
വാഷിംഗ്ടണ്‍ : സൗദി അറേബ്യയില്‍നിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യന്‍ തീരത്ത് ഡ്രോണ്‍ ആക്രമണമുണ്ടായ സംഭവത്തില്‍ നിര്‍ണ്ണായക വിവരം പുറത്തുവിട്ട് പെന്റഗണ്‍. ഇറാനില്‍ നിന്ന് വിക്ഷേപിച്ച വണ്‍-വേ ആക്രമണ ഡ്രോണാണ് ഇന്ത്യന്‍ തീരെത്തെത്തിയതെന്നാണ് പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നത്.
വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ആക്രമണമുണ്ടായത്. സൗദി അറേബ്യയില്‍നിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പല്‍.
പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നത് ജാപ്പനീസ് ഉടമസ്ഥതയിലുള്ള കപ്പലില്‍ ആളപായമുണ്ടായില്ല, തീ അണച്ച് അപകടം തരണം ചെയ്തിട്ടുണ്ട്. അതേസമയം, യുഎസ് സൈന്യം കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗണ്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്റെ സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിക്രം പട്രോള്‍ കപ്പലിനെയും നേവിയുടെ ഡോര്‍ണിയര്‍ പട്രോള്‍ വിമാനത്തെയും ഇസ്രയേല്‍ കപ്പലിനടുത്തേക്ക് നിയോഗിച്ചിരുന്നു. വേഗത്തില്‍ തീ അണച്ചതും സഹായം ലഭ്യമാക്കിയതും വന്‍ അപകടമാണ് ഒഴിവാക്കിയത്.
അതേസമയം, ആക്രമണത്തില്‍ കപ്പലിന് സംഭവിച്ച തകരാര്‍ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്ന് കോസ്റ്റ് കാര്‍ഡ് അറിയിച്ചു. 20 ഇന്ത്യക്കാരാണ് സൗദിയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചരക്കു കപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. 2021ന് ശേഷം വാണിജ്യ ഷിപ്പിംഗിന് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയന്‍ ആക്രമണമാണിതെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ വക്താവ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടലിലെ സുപ്രധാന കപ്പല്‍പ്പാതയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കിടയിലുണ്ടായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Key Words: Drone Attack,Vessel, Gujarat , Iran
COMMENTS