Dr. Shahna's death: friend dr.Ruwais in custody
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഇയാളെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
റുവൈസിനെ കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം നടത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണിലെ ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Dr. Shahna's death, Dr.Ruwais, Friend, Police custody
COMMENTS