കൊച്ചി: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ ആഴ്ചയില്‍ പലരും. അതുകൊണ്ടുതന്നെ അക്ഷയയുടെ പ്രവര്‍ത്തനമടക്കം താളം തെറ്റിയ...
കൊച്ചി: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ ആഴ്ചയില്‍ പലരും. അതുകൊണ്ടുതന്നെ അക്ഷയയുടെ പ്രവര്‍ത്തനമടക്കം താളം തെറ്റിയ നിലയിലായിരുന്നു. നാളെ സമയപരിധി അവസാനിക്കുമെന്ന ഭീതിയിലാണ് ആളുകള്‍ തിരക്കുകൂട്ടിത്തുടങ്ങിയത്.
എന്നാല്‍, ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 മാര്‍ച്ച് 14 വരെ നീട്ടിയവിവരം ഒരു ആശ്വാസവാര്‍ത്ത തന്നെ.
50 രൂപ ഫീസ് നല്‍കി പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി തിരുത്താന്‍ കഴിയും. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യനായി ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും. 10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം.
Key words: Aadhar, Update, Extended
COMMENTS