ചെന്നൈ: ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയില്‍ വിവിധ ഇടങ്ങളില്‍ വിവിധ സാഹചര്യത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ചുഴലിക്കാറ...
ചെന്നൈ: ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയില്‍ വിവിധ ഇടങ്ങളില്‍ വിവിധ സാഹചര്യത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉച്ചയോടെ ആന്ധ്രയുടെ കരതൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പല ഇടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. പല ജനവാസ മേഖലകളിലും ആളുകളുടെ കഴുത്തോളം വെള്ളമെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലും 110 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കാറ്റിനൊപ്പം കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു.
കനത്ത മഴയെ തുടര്‍ന്ന് റണ്‍വേകളില്‍ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായതിനെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു.
COMMENTS