കൊച്ചി : ചോറ്റാനിക്കരയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് ചോറ്റാനിക്കര എരുവേ...
കൊച്ചി : ചോറ്റാനിക്കരയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു(37) പിടിയില്‍.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണായകമായി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഷൈജുവിന്റെ ആദ്യഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട രണ്ടാം ഭാര്യ ശാരി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മൂവ്വാറ്റുപുഴ സ്വദേശിനിയായിരുന്നു മരിച്ച ശാരി. 13 വര്‍ഷമായി ഒരുമിച്ച് ജീവിച്ച ഇവര്‍ 5 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഷൈജു കൊല നടത്തിയത്.
പുത്തന്‍കുരിശ് ഡിവൈ.എസ്.പി: ടി.ബി. വിജയന്‍, ഇന്‍സ്പെക്ടര്‍മാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാര്‍, ഡി.എസ്. ഇന്ദ്രരാജ്, വി. രാജേഷ് കുമാര്‍, എ.എസ്.ഐ ബിജു ജോണ്‍, സി.പി.ഒ. രൂപഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
Key words: Chottanikkara Murder, Arrest
COMMENTS