Dawood Ibrahim hospitalised in Karachi
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ ചെന്ന് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പ് ഇയാളെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി ആശുപത്രിയുടെ ഒരു നില മുഴുവന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കനത്ത സുരക്ഷാവലയത്തിലാണെന്നും സൂചനയുണ്ട്.
വിവരത്തെ തുടര്‍ന്ന് മുംബൈ പൊലീസ് ബന്ധുക്കളില്‍ നിന്നും ഇയാളുടെ വിവരങ്ങള്‍ തേടാനുള്ള ശ്രമം തുടങ്ങി. നേരത്തെ ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹം കഴിച്ച് കറാച്ചിയില്‍ സ്ഥിരതാമസമാക്കിയെന്നായിരുന്നു പൊലീസിനു ലഭിച്ചിരുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ പാകിസ്ഥാനിലെ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ഇതും ദാവൂദിന്റെ ആശുപത്രിവാസവുമായി ബന്ധമുള്ളതായും സംശയമുയരുന്നുണ്ട്. ദാവൂദ് ഇബ്രാഹിം മരിച്ചുയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാകാം ഇന്റര്‍നെറ്റ് നിശ്ചലമായതെന്നും സൂചനയുണ്ട്.
Keywords: Dawood Ibrahim, Hospital, Karachi
COMMENTS