CPI leader Binoy Viswam about Rahul Gandhi
വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് ഗുണകരമാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മുന്നണിയുടെ നായകന്‍ മത്സരിക്കേണ്ടത് ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ ആണെന്നും വയനാട്ടില്‍ മത്സരിക്കുന്നതിലെ ശരികേട് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സത്ബുദ്ധി നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.ഐ സജ്ജമാണെന്നു പറഞ്ഞ അദ്ദേഹം 20 ല്‍ 20 സീറ്റും ലക്ഷ്യമിട്ടാണ് ഇടതു മുന്നണി പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം തൃശൂരില്‍ മോദിയല്ല ആരു മത്സരിച്ചാലും തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Keywords: Rahul Gandhi, Binoy Viswam, Loksabha election
COMMENTS