തിരുവനന്തപുരം: കേരളത്തില്‍ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍, കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര...
തിരുവനന്തപുരം: കേരളത്തില്‍ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍, കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി മുഴുവന്‍ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഴുവന്‍ ആശുപത്രികളിലും കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ആര്‍ ടി പി സി ആര്‍, റാപ്പിഡ് ആന്റീജന്‍ ടെസ്റ്റ് കിറ്റുകള്‍ അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടെങ്കിലും, കര്‍ണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടറാവു വ്യക്തമാക്കി. നിലവില്‍, കര്‍ണാടകയില്‍ 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്, ഇതില്‍ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി നാളെ പ്രത്യേക യോഗം ചേരുന്നതാണ്. യോഗത്തില്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.
Key words: Covid. Case, Hike
COMMENTS