Court order about SFI protest against governor
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ കേസിലെ ആറാം പ്രതിക്ക് പരീക്ഷ എഴുതാനായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതും കോടതി റദ്ദാക്കി. പൊതു മുതല്‍ നശിപ്പിക്കല്‍, ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിക്കല്‍, ഗവര്‍ണര്‍ക്ക് മാര്‍ഗ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Court, Governor, SFI protest, Bail
COMMENTS