Court order about dr.Shahana suicide case
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ ഡോ.റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം റുവൈസിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതായതിനാല്‍ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകായയിരുന്നു.
അതേസമയം ഷഹനയുടെ ആത്മഹത്യ കുറിപ്പില്‍ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സ്ത്രീധനം സംബന്ധിച്ച സഹോദരനടക്കമുള്ള ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു.
പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ വിവാദമായപ്പോഴാണ് റുവൈസിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. കേസിലെ രണ്ടാം പ്രതിയായ റുവൈസിന്റെ പിതാവിനെ ഇതുവരെ പൊലീസിന് കണ്ടെത്താനുമായിട്ടില്ല.
Keywords: Court, Dr.Shahana, Suicide, Police custody
COMMENTS