ന്യൂഡല്‍ഹി: ഭരണവിരുദ്ധ വികാരം അലയടിച്ച തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം അ...
ന്യൂഡല്‍ഹി: ഭരണവിരുദ്ധ വികാരം അലയടിച്ച തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് 66 സീറ്റില്‍ മുന്നേറുമ്പോള്‍ ബിആര്‍എസ് 43 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 6ഉം മറ്റുള്ളവര്‍ക്കും 4 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
മൂന്നാമൂഴം നല്‍കാതെ കെസിആറിന്റെ ജനപ്രിയ വാഗ്ദാനമെല്ലാം കാറ്റില്‍പ്പറത്തിയ തിരഞ്ഞെടുപ്പ് കൂടിയാണിത്. ബിആര്‍എസിന് തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കയില്ലെന്നും തെലങ്കാനയിലെ സ്ത്രീ വോട്ടര്‍മാര്‍ ബിആര്‍എസിനൊപ്പം നില്‍ക്കുമെന്നും ആയിരുന്നു ആത്മവിശ്വാസ പ്രകടനം. എന്നാല്‍ എല്ലാ മാറിമറിയുന്ന കാഴ്ചയ്ക്കാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്കു മാറ്റാന്‍ ആഡംബര ബസ് തയ്യാറാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എം.എല്‍.എ മാരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലിലേക്കാകും മാറ്റുക. രാവിലെ തെലങ്കാനയിലെ സ്ഥാനാര്‍ത്ഥികളെല്ലാം ഹൈദരാബാദിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Key words: Thelangana, Election, Result
COMMENTS