മുംബൈ: ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ...
മുംബൈ: ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ബുധനാഴ്ച പോലീസ് സ്റ്റേഷനില്‍ പരാതി.
കേസില്‍ ഇതുവരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തന്റെ അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുഖേന ഘട്കോപ്പര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ സഞ്ജയ് തിവാരി, 'ജയ് മാതാ ദി' എന്ന് പറയുന്നതിനിടയില്‍ നടന്‍ കേക്കില്‍ മദ്യം ഒഴിച്ച് തീകൊടുക്കുന്നത് വീഡിയോയില്‍ കാണുന്നുവെന്ന് അവകാശപ്പെട്ടു.
ഹിന്ദുമതത്തില്‍, മറ്റ് ദൈവങ്ങളെ ആവാഹിക്കുന്നതിന് മുമ്പ് അഗ്‌നിദേവനെ വിളിക്കാറുണ്ട്, എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോള്‍ ബോധപൂര്‍വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ജയ് മാതാ ദി എന്ന് വിളിക്കുകയും ചെയ്തുവെന്ന് , പരാതിയില്‍ പറയുന്നു.
Key words: Ranbir, Complaint, Religious Sentiments
COMMENTS