CM wrote to president against governor Arif Mohammed Khan
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പോര് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നും കാട്ടി മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും മതിയായ കാരണമില്ലാതെ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുകയാമെന്നും മന്ത്രിമാര്‍ നേരിട്ടു കണ്ട് പറഞ്ഞിട്ടുപോലും സര്‍ക്കാരിന് അനുകൂലമായ നിലയിലേക്ക് ഗവര്‍ണര്‍ എത്തുന്നില്ലെന്നും അതിനാല്‍ തിരിച്ചുവിളിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ച് കാര്‍ നിര്‍ത്തി റോഡില്‍ ഇറങ്ങിയതും കാലിക്കട്ട് സര്‍വകലാശാലയില്‍ നടന്ന വിവരങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Keywords: Pinarayi Vijayan, Letter, Governor, Prime minister
COMMENTS