തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നതിന്റെ ഭാഗമായി എസ്.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നതിന്റെ ഭാഗമായി എസ്.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍. രാജ്ഭവനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡ് മറികടന്ന് ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെയാണ് ഉന്തും തള്ളുമുണ്ടായത്.
COMMENTS