CID serial actor Dinesh Phadnis passed away
മുംബൈ: സി.ഐ.ഡി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്‌നിസ് (57) അന്തരിച്ചു. ഏറെ നാളുകളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുംബൈയിലെ തുംഗ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒന്നിലേറെ അവയവങ്ങള്‍ തകരാറിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1998 ല്‍ ആരംഭിച്ച സി.ഐ.ഡി എന്ന നടന്‍ ശിവാജി സത്തം നായകനായ പരമ്പരയിലെ ഫ്രെഡറിക്‌സ് എന്ന കഥാപാത്രമായി തിളങ്ങിയ നടനാണ് ദിനേശ് ഫഡ്‌നിസ്. ഇതിനു പുറമെ താരക് മേഹ്താ കാ ഉള്‍ട്ടാ ചഷ്മാ എന്ന ടെലിവിഷന്‍ ഷോയിലൂടെയും ശ്രദ്ധേയനായിരുന്നു.
Keywords: CID, Dinesh Phadnis, Mumbai
COMMENTS