ന്യൂഡല്‍ഹി : ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരായ ആക്രമണങ്ങളില്‍ ചൈന നിര്‍മ്മിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളുമാണ് ഭീകരര്‍ കൂടുതലായ...
ന്യൂഡല്‍ഹി : ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരായ ആക്രമണങ്ങളില്‍ ചൈന നിര്‍മ്മിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളുമാണ് ഭീകരര്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് ആയുധങ്ങളും ബോഡി ക്യാമറകളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.
ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന് ചൈനയുടെ സഹായം ലഭ്യമാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ സുരക്ഷാ സേന കണ്ടെത്തിയ തെളിവുകളാണ് ഇത്തരത്തിലൊരു വിവരത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെയും പാകിസ്ഥാന്റേയും കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന മൂന്ന് വലിയ ഭീകരാക്രമണങ്ങളാണ് ഈ വര്‍ഷം നടന്നതെന്നും സൈനിങ്ങള്‍ വ്യക്തമാക്കുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച സ്നൈപ്പര്‍ തോക്കുകളാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. നവംബറില്‍ ജമ്മു അതിര്‍ത്തിയില്‍ സൈനികന് നേരെ സ്നൈപ്പര്‍ തോക്ക് പ്രയോഗിച്ച അത്തരമൊരു ആക്രമണം നടന്നിരുന്നു. ഈ വര്‍ഷം നടന്ന മൂന്ന് പ്രധാന ഭീകരാക്രമണങ്ങള്‍ക്ക് ശേഷം തീവ്രവാദ സംഘടന പുറത്തുവിട്ട ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മിത ബോഡി ക്യാമറകളില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. അത്തരത്തിലെടുത്ത ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയും മോര്‍ഫ് ചെയ്യുകയും ചെയ്തവയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ആശയവിനിമയത്തിനായി തീവ്രവാദികള്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അയക്കുന്ന ഉപകരണങ്ങളും ചൈനീസ് നിര്‍മ്മിതമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Key words: China Weapon , Jammu And Kashmir, Terror Attack
 

 
							     
							     
							     
							    
 
 
 
 
 
COMMENTS