തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്.
പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങിനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഡാലോചന നടത്താന്‍ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Key words: Pinarayi Vijayan, Journalists, Case, Police
COMMENTS