തിരുവനന്തപുരം : കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. തിരുവനന...
തിരുവനന്തപുരം : കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം നടത്തുന്നത്.
നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് കുത്തിയിരുന്നാണ് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പ്രതിഷേധിച്ചത്.
അതേ സമയം കറുപ്പ് വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പൊലീസ് പറഞ്ഞതായും അതുകൊണ്ട് ഞാന്‍ ഇത് ധരിക്കുന്നു എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
Key words: Chandy Oommen, Congress, Protest
COMMENTS