Celebrities who passed away in 2023
കൊച്ചി: മലയാള സിനിമയ്ക്ക് ഒരുപാട് നേട്ടങ്ങളും അതുപോലെ നഷ്ടങ്ങളും നല്‍കിക്കൊണ്ടാണ് 2023 വിടപറയുന്നത്. പ്രതിഭാധനന്മാരായ നിരവധി അഭിനേതാക്കളും സംവിധായകരും മണ്‍മറഞ്ഞുപോയ വര്‍ഷമാണ് കടന്നുപോയത്.
ഗായിക വാണി വിശ്വനാഥ് , സിനിമ - സീരിയല്‍ - ടെലിവിഷന്‍ താരം സുബി സുരേഷ് , നടനും എം.പിയുമായിരുന്ന ഇന്നസെന്റ് , നടന്‍ മാമുക്കോയ, തെന്നിന്ത്യന്‍ താരം ശരത് ബാബു, നടന്‍ ഹരീഷ് പേങ്ങന്‍, നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി, തെന്നിന്ത്യന്‍ നടന്‍ കസാന്‍ ഖാന്‍, നടന്‍ പൂജപ്പുര രവി, സിനിമ - സീരിയല്‍ നടന്‍ കൈലാസ് നാഥ്, സംവിധായകന്‍ സിദ്ദിഖ്, സീരിയല്‍ താരം അപര്‍ണ നായര്‍, സംവിധായകന്‍ കെ.ജി ജോര്‍ജ്, നടന്‍ കുണ്ടറ ജോണി, നടി രഞ്ജുഷ മേനോന്‍, സീരിയല്‍ താരം ഡോ.പ്രിയ, നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ്, സിനിമ - സീരിയല്‍ നടന്‍ കുറിയന്നൂര്‍ വിനോദ് തോമസ്, മുതിര്‍ന്ന നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി, നടി ലക്ഷ്മിക സജീവന്‍ എന്നിവരാണ് പോയ വര്‍ഷം മണ്‍മറഞ്ഞുപോയ പ്രിയകലാകാരന്മാര്‍.
Keywords: Malayalam cinema, Celebrities, Passed away, 2023
COMMENTS