ആലപ്പുഴ: നവകേരള ബസിന് നേരെ മാവേലിക്കരയിലും കരിങ്കൊടി പ്രതിഷേധം. മാവേലിക്കര പുതിയകാവില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊട...
ആലപ്പുഴ: നവകേരള ബസിന് നേരെ മാവേലിക്കരയിലും കരിങ്കൊടി പ്രതിഷേധം. മാവേലിക്കര പുതിയകാവില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മീനു സജീവ്, റജിന്‍ എസ് ഉണ്ണിത്താന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ക്കുകയും ഭാര്യയെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആലപ്പുഴയില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരിസ്യൂട്ടിട്ട പൊലീസ് ക്രിമിനലും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പോയ പൊലീസ് ക്രിമിനലുകളും ആക്രമിച്ചതെന്നും പൊലീസിലെ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി കൊണ്ടുനടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Key words: Mavelikkara, Navakerala sadas, Pinarayi Vijayan
COMMENTS