ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ദിയാ കുമാരി, പ്രേംചന്ദ് ബൈര്‍വ എന്നിവരു...
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ദിയാ കുമാരി, പ്രേംചന്ദ് ബൈര്‍വ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കല്‍രാജ് മിശ്രയാണ് മൂവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
ആല്‍ബര്‍ട്ട് ഹാളിന് മുന്നില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, നിരവധി കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. ശര്‍മയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയും പങ്കെടുത്തു.
കൂടാതെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എന്നിവരും ജയ്പൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
Key words: Bhajan lal, Rajasthan
COMMENTS