Attack against youth congress: KPCC march on 23rd
തിരുവനന്തപുരം: നവകേരള യാത്രക്കു നേരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 23 ന് ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സി മാര്‍ച്ച് നടത്തും.
കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് നോക്കിനില്‍ക്കെ ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന്റെ സമാപന ദിവസം നടക്കുന്ന മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കും. എം.എല്‍.എമാരും എം.പിമാരും അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
Keywords: KPCC, March, Attack against youth congress, DGP office
COMMENTS