പാലക്കാട്: കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജ് മ...
പാലക്കാട്: കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
ഇന്ന് രാവിലെ മനോജ് മരിച്ച വിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 30 നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗ സംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍ ലേ പാതയില്‍ രണ്ടു വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ ഒരു വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
COMMENTS