രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ആനിമല്‍ ഓരോ ദിവസം കഴിയുന്തോറും ബോക്സ് ഓഫീസില്‍ വിജയത്തിനുമേല്‍ വിജയം കൊയ്യുകയാണ്. റിലീസ് ചെയ്...
രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ആനിമല്‍ ഓരോ ദിവസം കഴിയുന്തോറും ബോക്സ് ഓഫീസില്‍ വിജയത്തിനുമേല്‍ വിജയം കൊയ്യുകയാണ്. റിലീസ് ചെയ്ത് ആദ്യ 12 ദിവസത്തിനുള്ളില്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ 457.84 കോടി നേടി.
13-ാം ദിവസം, 10 കോടി രൂപ (എല്ലാ ഭാഷകളിലുമായി) സമാഹരിച്ചതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 13 ദിവസം കൊണ്ട് 467.84 കോടി രൂപയാണ് അനിമല്‍ നേടിയത്. ഈ ആക്ഷന്‍-പാക്ക് ഡ്രാമയുടെ അടുത്ത നാഴികക്കല്ല് 500 കോടി ക്ലബ്ബാണ്. രണ്‍ബീര്‍ കപൂറിനും രശ്മിക മന്ദാനയ്ക്കും പുറമേ, ബോബി ഡിയോള്‍, അനില്‍ കപൂര്‍, ത്രിപ്തി ദിമ്രി എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും അണിനിരക്കുന്നു.
സിനിമാപ്രേമികള്‍ മാത്രമല്ല, സെലിബ്രിറ്റികളും ആനിമലിനെ പ്രശംസിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ എക്സില്‍ ഒരു കുറിപ്പ് പങ്കിട്ടു. അതില്‍ രണ്‍ബീര്‍ കപൂര്‍ ജി ഇന്ത്യന്‍ സിനിമാ പ്രകടനങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തിയെന്നും വളരെ പ്രചോദനം നല്‍കുന്നു. എനിക്ക് ശരിക്ക് പറയാന്‍ വാക്കുകളില്ലെന്നുമൊക്കെയാണ് പുകഴ്ത്തിയത്.
Key words: Animal, Box office Collection,
COMMENTS