അങ്കമാലി : അങ്കമാലി കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീ പിടുത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നയാള്‍ മരണത്തിന് കീ...
അങ്കമാലി : അങ്കമാലി കറുകുറ്റിയിലെ മൂന്നുനില കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീ പിടുത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നയാള്‍ മരണത്തിന് കീഴടങ്ങി. കരയാമ്പറമ്പ് സ്വദേശി കെ.എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതില്‍ ബാബു കെട്ടിടത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.
അങ്കമാലി ഫയര്‍സ്റ്റേഷനിലെ രണ്ട് യൂനിറ്റുകളും ചാലക്കുടി അടക്കമുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂനിറ്റുകളുമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തിന്റെ മുന്‍ വശത്താണ് തീപിടിച്ചത്. മൂന്നു നിലയിലെ ആദ്യ നിലയില്‍ റസ്റ്റാറന്റാണ്. മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. റോഡിലൂടെ പോവുന്നവരാണ് തീപടരുന്നത് ആദ്യം ശ്രദ്ധിച്ചത്.
Key Words: Angamali Fire Accident, One Dead
COMMENTS