Aluva Nava Kerala Sadas - police issues notice to merchants
കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട് വിചിത്ര നിര്‍ദ്ദേശവുമായി ആലുവ പൊലീസ്. ആലുവയിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് വേദിക്ക് സമീപത്ത് പാചകം പാടില്ലെന്ന് കച്ചവടക്കാര്‍ക്ക് ആലുവ പൊലീസ് നിര്‍ദ്ദേശം നല്‍കി.
സുരക്ഷാ കാരണങ്ങളാല്‍ ഭക്ഷണശാലകളില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകംചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കി കടകളില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.
ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ മാസം ഏഴിന് ആലുവ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
Keywords: Aluva Nava Kerala Sadas, Police, Notice, Merchants
COMMENTS