Actress Gautami's property cheating case
തൃശൂര്‍: നടിയും മുന്‍ ബി.ജെ.പി നേതാവുമായ ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്തു നിന്നുമാണ് കേസിലെ മുഖ്യപ്രതികളായ അഴകപ്പനും കുടുംബവും അറസ്റ്റിലായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് ഇവര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
തന്റെ 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്നേറ്റ് പ്രതികള്‍ ചതിക്കുകയായിരുന്നെന്നും തനിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും കാട്ടി ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ ഒളിവിലായിരുന്ന പ്രതികളെ കുന്നംകുളത്തുവച്ച് തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: Actress Gautami, Cheating case, Arrest
COMMENTS