മലപ്പുറം : മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ് പ...
മലപ്പുറം : മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂര്‍ കളത്തുംപടിയന്‍ ശിഹാബുദ്ദീന്‍ ദമ്പതികളുടെ മകള്‍ ഏഴ് മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.
കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമിയ്യ ഓടിയപ്പോള്‍ കാല്‍ കല്ലില്‍ തടഞ്ഞ് കൈയില്‍ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
Key words: Street , Baby, Dead
COMMENTS