റിയാദ് : റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്...
റിയാദ് : റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ (39) ആണ് മരിച്ചത്.
രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണില്‍ തീപിടിത്തമുണ്ടാവുകയും അത് ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് നിര്‍മാണ ഗോഡൗണിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതല്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. വളരെ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയും ജിഷാര്‍ തീയില്‍ പെട്ടുപോകുകയുമായിരുന്നു.
COMMENTS