കളിക്കുന്നതിനിടെ 25 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരിയെ ഒമ്പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ പുറത്ത...
കളിക്കുന്നതിനിടെ 25 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരിയെ ഒമ്പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ പുറത്തെത്തിച്ചെങ്കിലും പ്രതീക്ഷകള്‍ വിഫലമാക്കി കുട്ടി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു ഫാമിലാണ് മഹി എന്ന ബാലികയ്ക്ക് അപകടമുണ്ടായത്.
ചൊവ്വാഴ്ച ബന്ധുക്കളെ കാണാനെത്തിയ മഹി കുഴല്‍ക്കിണറിനു ചുറ്റും കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പെട്ടന്ന് കുഴിയിലേക്ക് വീണുപോകുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവികുമാര്‍ പറഞ്ഞു. ഉടന്‍തന്നെ കുട്ടിയുടെ മുത്തശ്ശിമാര്‍ ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചു, അവര്‍ ഓക്‌സിജന്‍ സിലിണ്ടറുകളും രക്ഷാപ്രവര്‍ത്തകരുമായി സ്ഥലത്തെത്തി. ഒമ്പതുമണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ 25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് വിദഗ്ധ സംഘം പുറത്തെത്തിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, അബോധാവസ്ഥയില്‍ രാജ്ഗഡിലെ പിപ്ലിയ രസോദ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് പുലര്‍ച്ചെ 2.30 ഓടെ മഹിയെ പുറത്തെടുത്ത് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലേക്ക് എത്തിച്ചു, പക്ഷേ, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Key words: 4year old death, Bore well, Accident
COMMENTS