ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
'ദയവുചെയ്ത് എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതവും പിരിച്ചുവിടപ്പെടട്ടെ...ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തത്. എനിക്ക് ഒരു അനാവശ്യ ജീവിയെപ്പോലെ തോന്നുന്നു,' ഒരു ജില്ലാ ജഡ്ജിയും കൂട്ടാളികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബന്ദയിലെ വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വനിതാ ജഡ്ജിയുടെ എല്ലാ പരാതികളുടേയും നിജസ്ഥിതി സംബന്ധിച്ച് ഇന്ന് രാവിലെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
തുറന്ന കത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇന്നലെ രാത്രി സെക്രട്ടറി ജനറലിനെ ഫോണില്‍ അറിയിച്ചു.
2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം 'പ്രഹസനവും വ്യാജവുമാണ്' എന്ന് വനിതാ ജഡ്ജി തന്റെ കത്തില്‍ പറഞ്ഞു.
'അന്വേഷണത്തിലെ സാക്ഷികള്‍ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ്. സാക്ഷികള്‍ അവരുടെ ബോസിനെതിരെ മൊഴിയെടുക്കുമെന്ന് കമ്മറ്റി പ്രതീക്ഷിക്കുന്നത് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും കത്തില്‍ ആരോപിക്കുന്നു.
നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ അന്വേഷണവിധേയമായി ജഡ്ജിയെ സ്ഥലം മാറ്റണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ തന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞെന്നും അവര്‍ പറഞ്ഞു.
'എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ജീവിച്ചിരിക്കുന്ന ശവംപോലെയാണെന്നും ഈ ആത്മാവും നിര്‍ജീവവുമായ ശരീരം ഇനി ചുറ്റിനടക്കുന്നതില്‍ ഒരു ലക്ഷ്യവുമില്ലെന്നും. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ലെന്നും രണ്ട് പേജുള്ള കത്തില്‍ അവര്‍ പറഞ്ഞു.
Key words: Rape, Chief Justice, Judge, Suicide
COMMENTS