ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് വീശുന്ന മിഷോങ് ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ...
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് വീശുന്ന മിഷോങ് ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്ത് ബപട്ലയ്ക്ക് സമീപം കരയില്‍ പതിക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഉണ്ടായ അപകടങ്ങളില്‍ ചെന്നൈയില്‍ മരണസംഖ്യ അഞ്ചായി.
രണ്ട് പേര് വൈദ്യുതാഘാതമേറ്റ് മരിച്ചു. നഗരത്തിലെ ബസന്റ് നഗര്‍ ഏരിയയില്‍ മരം വീണാണ് മറ്റൊരാള്‍ മരിച്ചുത്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയുംഅജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് മരണ സംഖ്യ അഞ്ചിലേക്ക് എത്തിയത്.
അതേസമയം, എട്ട് ജില്ലകളില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണി വരെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 ചില ഇടങ്ങളില്‍ മണിക്കൂറില്‍ 70-80 കി.മീറ്റര്‍ വേഗതയിലുമാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണി വരെ അടച്ചിടും, ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ജീവനക്കാരെ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.
Key words: Cyclone, TamilNadu, Rain
COMMENTS