ന്യൂഡല്‍ഹി: ലോക് സഭയില്‍ ബഹളം വെച്ചതിന് 31 പ്രതിപക്ഷ എംപിമാരെ ശേഷിക്കുന്ന ശീതകാല സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിന്റെ ...
ന്യൂഡല്‍ഹി: ലോക് സഭയില്‍ ബഹളം വെച്ചതിന് 31 പ്രതിപക്ഷ എംപിമാരെ ശേഷിക്കുന്ന ശീതകാല സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇവരില്‍ 31 പേരെ ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്ത് സസ്പെന്‍ഡ് ചെയ്തപ്പോള്‍ മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരെ സസ്‌പെന്‍ഡ് ചെയ്തു. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയിലേക്കെത്തിയിരുന്നു.
ഈ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സഭയില്‍ അവതരിപ്പിച്ചു. പിന്നീട് ശബ്ദവോട്ടിലൂടെ ഇത് അംഗീകരിക്കപ്പെട്ടു.
ഡിസംബര്‍ 13-ന് പാര്‍ലമെന്റ് സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം കണക്കിലെടുത്ത് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Key words: MP, Suspension
COMMENTS