Kollam child missing case
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. വനിതാ നേതാവ് ദൃക്‌സാക്ഷിയാണെന്ന മട്ടില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നു കാട്ടിയാണ് പരാതി.
കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തുന്നതിന് തൊട്ടു മുന്‍പ് തൊട്ടടുത്തുള്ള ഇന്‍കം ടാക്‌സ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ രണ്ടു യുവാക്കളെത്തി പ്രശ്‌നം ഉണ്ടാക്കിയെന്നും അവര്‍ തട്ടിക്കൊണ്ടുപോകല്‍ സംഘമാണെന്ന് സംശയിക്കുന്നതായും അവരുടെ കാറിന്റെ നമ്പറടക്കം സൂചിപ്പിച്ചാണ് കുട്ടിയെ കിട്ടിക്കഴിഞ്ഞപ്പോള്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവെന്ന് അവകാശപ്പെട്ട യുവതി മാധ്യമങ്ങളെ കണ്ടത്.
ഇതിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയരുന്നത്. ഡി.വൈ.എഫ്.ഐ ആണ് കുറ്റവാളികളെ ആദ്യം കണ്ടതെന്നതടക്കം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും നടക്കുന്നുണ്ട്.
COMMENTS